Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:50 AM IST Updated On
date_range 4 Aug 2022 12:50 AM ISTകുളിക്കാനിറങ്ങിയ വയോധികൻ ഒഴുക്കിൽപെട്ട് മരിച്ചു
text_fieldsbookmark_border
വൈക്കം: കെ.വി കനാലിന് സമീപം തോട്ടിൽ . തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസനാണ് (70) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തലയാഴം പഞ്ചായത്ത് രണ്ടാം വാർഡിൽ കെ.വി കനാലിന്‍റെ കൈവഴിയായ മാരാംവീട് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപെട്ടത്. സംഭവം കണ്ട കടവിന് സമീപത്തെ തടി വർക്ക്ഷോപ് ജീവനക്കാരനായ സുധീഷ് ഉടൻ വൈക്കം അഗ്നിരക്ഷാസേന ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന ഓഫിസർ വിഷ്ണു മധു, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.എം. പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂനിറ്റ് എത്തി തിരച്ചിൽ നടത്തി. വൈകീട്ട് 3.30 ഓടെ സ്കൂബാ അംഗം വി.ആർ. ബിജുവാണ് മൃതദേഹം മുങ്ങിയെടുത്തത്. വൈക്കം പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: രമ്യ, ഉണ്ണിക്കണ്ണൻ. KTG DASAN 70
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story