Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:50 AM IST Updated On
date_range 4 Aug 2022 12:50 AM ISTകൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
text_fieldsbookmark_border
കോട്ടയം: വെള്ളം കയറിയ റബര്‍തോട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണര്‍കാട് മാലം പണ്ടാരത്തില്‍കുന്നേല്‍ ബെന്നി-വിനു ദമ്പതികളുടെ മകന്‍ അമല്‍ ബെന്നിയാണ് (18) മരിച്ചത്. തുരുത്തിപ്പടി വട്ടക്കാട്ടുപടിയിലെ ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിൽ ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം. സഹോദരന്‍ ജോയലിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് റബര്‍തോട്ടത്തിലെത്തിയത്. ഈ റബര്‍തോട്ടത്തിനുസമീപമാണ് കുറുപ്പംപടി-മേത്താപറമ്പ് തോട് കടന്നുപോകുന്നത്. തോട്ടില്‍നിന്ന് വെള്ളം റബര്‍ തോട്ടത്തില്‍ കയറിയ നിലയിലായിരുന്നു. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അമല്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അമല്‍ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്ന്, അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മണിക്കൂറിനുശേഷമാണ് അമല്‍ മുങ്ങിത്താഴ്ന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് തുടര്‍പഠനത്തിന് ഒരുങ്ങുകയായിരുന്നു അമല്‍. മണർകാട് സെന്‍റ് മേരീസ് സ്കൂളിലെ കോമേഴ്സ് അധ്യാപകനാണ് ബെന്നി. പടം: KTG Amal അമല്‍ ബെന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story