Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ: അവലോകന യോഗം...

മഴ: അവലോകന യോഗം ചേർന്നു

text_fields
bookmark_border
കൊച്ചി: നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ കലക്ടർ ഡോ. രേണുരാജ്​, മേയർ എം. അനിൽ കുമാർ, ടി.ജെ. വിനോദ്​ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരി​ശോധന നടത്തി. പരിശോധനയില്‍ കോര്‍പറേഷന്‍, ഇറിഗേഷന്‍, പി.ഡബ്ല്യു.ഡി, അഗ്​നിരക്ഷാസേന, പൊലീസ്​, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പ്രധാനമായും ഹൈകോടതി ജങ്​ഷന്‍, എം.ജി റോഡിലെ ശീമാട്ടിയുടെ മുന്‍വശം, എം.ജി റോഡ്​ മെട്രോ സ്റ്റേഷന്‍, മുല്ലശ്ശേരി കനാല്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. പരിശോധനക്കുശേഷം മേയറുടെ ​ചേംബറിൽ അവലോകന യോഗവും ചേർന്നു. അടുത്ത ദിവസങ്ങളില്‍ ഹൈകോടതി, എം.ജി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാനകളില്‍നിന്ന്​ കഴിയുന്നത്രയും ചളി കോരി വെള്ളമൊഴുക്ക് വർധിപ്പിക്കാനും ഹൈകോടതിയുടെ ചുറ്റുമുള്ള പി.ഡബ്ല്യു.ഡി റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്ക് നഗരസഭ അടിയന്തരമായി 5.3 ലക്ഷം രൂപ ചെലവഴിക്കാനും തീരുമാനിച്ചു. കൂടാതെ റോഡില്‍നിന്ന്​ ഡ്രെയിനിലേക്കുള്ള ഹോളുകൾ ശുചീകരിച്ച് മാന്‍ഹോളിലേക്ക്​ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീക്കാനും ആവശ്യമായിടത്ത്​ പുതിയ ഹോളുകള്‍ നിർമിക്കാനും മാന്‍ഹോളുകളില്‍ തടസ്സമില്ലെന്ന്​ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ മുഖേന സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുല്ലശ്ശേരി കനാലിന്‍റെ നവീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതാണ് എം.ജി റോഡ്, സൗത്ത്, കാരിക്കാമുറി, കെ.എസ്.ആര്‍.ടി.സി കമ്മട്ടിപ്പാടം പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്താന്‍ കാരണമെന്ന് യോഗം വിലയിരുത്തി. അഗ്​നിരക്ഷാ സേനയുടെ കൈവശമുള്ള പമ്പ് ഉപയോഗിച്ച് മുല്ലശ്ശേരി കനാലിന്‍റെ കിഴക്കേ അറ്റത്തുനിന്ന് 330 മീറ്റര്‍ പടിഞ്ഞാറേക്ക് മാറി കായലിലേക്ക് ജലം ഒഴുകി പോകും വിധത്തില്‍ സ്ലോപ് ലഭിക്കുന്നിടം വരെ പമ്പിങ്​ നടത്താന്‍ ആവശ്യമായ താൽക്കാലിക സജ്ജീകരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. EC REVIEW MEETING ​മേയറുടെ ചേംബറിൽ ചേർന്ന അവലോകന യോഗം add on lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story