Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 1:38 AM IST Updated On
date_range 3 Aug 2022 1:38 AM ISTട്രാഫിക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ട്രാഫിക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നതടക്കം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിയമങ്ങൾ ഉറപ്പുവരുത്താൻ കമീഷണർക്ക് ഹൈകോടതിയുടെ നിർദേശം. ഡ്യൂട്ടിയിലായിരിക്കെ ചില പൊലീസുകാർ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനോ അത്യാവശ്യത്തിനോ അല്ലാതെ ഡ്യൂട്ടിയിലിരിക്കെ ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാം. വിഡിയോ പകർത്തി ഉന്നത അധികാരികളെ അറിയിച്ചാൽ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ കമീഷണർ നടപടി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു. പാർക്കിങ് സൗകര്യങ്ങളടക്കവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. ഉത്തരവുണ്ടായിട്ടും വാഹനങ്ങൾ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കുന്നത് പതിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രഷർ ഹോണുകൾ നീക്കാൻ ഉടമകൾക്ക് നിർദേശം നൽകണം. നിശ്ചയിച്ച സ്റ്റോപ്പുകളിലല്ലാതെ വാഹനം നിർത്തി ബസുകളും ഓട്ടോകളും യാത്രക്കാരെ കയറ്റുന്നതിനെതിരെ കർശന നടപടിയെടുക്കണം. ഓട്ടോകളും മറ്റും പിന്നിലെ വാഹനത്തിന്‍റെ ഗതി കണ്ണാടി നോക്കി മനസ്സിലാക്കാതെ വലത്തോട്ട് വെട്ടിത്തിരിക്കുന്നതിനെതിരെ നടപടി വേണം. വാഹനങ്ങളിൽ കണ്ണാടികൾ ഉറപ്പുവരുത്തണം. പരാതി നൽകാൻ വാഹനങ്ങളിലും ഓട്ടോകളടക്കം യാത്രാ വാഹനങ്ങളിൽ രണ്ട് ടോൾ ഫ്രീ നമ്പറുകൾ രേഖപ്പെടുത്തണം. പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കണം. ആവശ്യമുള്ള സ്ഥലങ്ങളിൽ നോ ഹോൺ, സൈലന്‍റ് സോൺ ബോർഡുകൾ മൂന്നാഴ്ചക്കകം സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. ഹരജി വീണ്ടും ആഗസ്റ്റ് 31ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story