Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഓപ്ഷന്‍, പ്രൊഫൈല്‍, മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താൻ ആഗസ്റ്റ് അഞ്ചുവരെ സമയമുണ്ട്​. പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ടൈംടേബിള്‍ ആഗസ്റ്റ് 19 മുതല്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്​ 2018 സ്‌കീം എട്ടാം സെമസ്റ്റര്‍, ജൂലൈ 2022 ലാബ് പരീക്ഷകള്‍ ആഗസ്റ്റ് മൂന്ന്​ മുതല്‍ അഞ്ചുവരെ നടത്തും. പുതിയ കോളജ്/പുതിയ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു കേരള സര്‍വകലാശാലക്ക്​ കീഴില്‍ 2023-24 അധ്യയനവര്‍ഷത്തേക്ക്​ പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വര്‍ധന/അധിക ബാച്ച് എന്നിവക്ക്​ അപേക്ഷ ക്ഷണിച്ച്​ കേരള സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഔദ്യോഗിക വൈബ്‌സൈറ്റിലെ (www.keralauniversity.ac.in) അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റൗട്ടും അനുബന്ധമായി അപ്‌ലോഡ് ചെയ്ത അസല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ്​ ഹൗസ് ക്യാമ്പസ്, പാളയം - 695 034 വിലാസത്തില്‍ തപാലിലോ നേരിട്ടോ ആഗസ്റ്റ്​ 31 നകം എത്തിക്കണം. കവറിന്​ മുകളിൽ പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വർധന/അധിക ബാച്ച് അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story