Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:27 AM IST Updated On
date_range 2 Aug 2022 1:27 AM ISTസംസ്ഥാനതല അലിഫ് ടാലന്റ് ടെസ്റ്റ്
text_fieldsbookmark_border
കൊച്ചി: ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറിലൊരു ഭാഷയാണ് അറബിയെന്നും തൊഴിലവസരങ്ങളുടെ കാര്യത്തിൽ അതിശയിപ്പിക്കുന്ന സാധ്യതകളാണ് അറബി ഭാഷ മുന്നോട്ട് വെക്കുന്നതെന്നും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാനതലത്തിൽ നടത്തിയ അലിഫ് ടാലൻറ് ടെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മത്സരഫലം സംസ്ഥാന അലിഫ് വിങ് കൺവീനർ മൻസൂർ മാടമ്പാട്ട് പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഷെബ (മലപ്പുറം) ഒന്നാം സ്ഥാനവും ഹിബ ഷെറിൻ (കോഴിക്കോട്) രണ്ടാം സ്ഥാനവും സി. നുഹ (പാലക്കാട്) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ റിഷാൻ (പാലക്കാട് ), ആയിഷ ബീവി (എറണാകുളം), ഹുസ്ന സിറാജ് (കൊല്ലം) യഥാക്രമം ആദ്യമൂന്നു സ്ഥാനം കരസ്ഥമാക്കി. അപ്പർ പ്രൈമറി വിഭാഗത്തിൽ പി.എച്ച്. നജ (പാലക്കാട് ), കെ.ടി. നദ (മലപ്പുറം), മറിയം അമീർ (കോഴിക്കോട്) എന്നിവർ വിജയികളായി. സമ്മാനങ്ങൾ സ്വാഗതസംഘം ചെയർമാൻ എം. സലാഹുദ്ദീൻ മദനി വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫും കാഷ് അവാർഡ് വിതരണം എൻ.എ. സലിം ഫാറൂഖിയും നിർവഹിച്ചു. സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി, സി.എച്ച്. ഫാറൂഖ്, പി.പി. നസീമ, എം.എം. നാസർ, സി.എസ്. സിദ്ദീഖ്, കബീർ മൂവാറ്റുപുഴ, സാലിം മേക്കാലടി, അബ്ദുൽ ഗനി സ്വലാഹി, അനസ് നദ്‌വി, ത്വാഹ പൊന്നാരിമംഗലം എന്നിവർ സംസാരിച്ചു. അടിക്കുറിപ്പ്:- ekg alif talant കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംസ്ഥാനതല വിജയികൾ നേതാക്കളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story