Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:27 AM IST Updated On
date_range 2 Aug 2022 1:27 AM ISTഹാജി ഈസ ഹാജി മൂസ സ്കൂൾ: ഉപവാസവുമായി മഹാത്മാ പ്രവർത്തകർ
text_fieldsbookmark_border
മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ ഘട്ടം ഘട്ടമായി പൂട്ടാനുള്ള മാനേജ്മെന്‍റ് നടപടിക്കെതിരെ സ്കൂളിന് മുന്നിൽ ഏകദിന ഉപവാസവുമായി മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ. ചെയർമാൻ ഷമീർ വളവത്തിന്‍റെ നേതൃത്വത്തിൽ സുനിത ഷമീർ, ഷീജ സുധീർ, ഹസീന നൗഷാദ്, ഇ.എ. ഹാരിസ്, മീന ആന്‍റണി, ടി.എ. ഷരീഫ്, പ്രീതി ജിപ്സൺ, ഷീജ പടിപ്പുരക്കൽ, മുംതാസ് റഷീദ്, ജാസ്മി റഫീഖ് എന്നിവരുൾപ്പെടുന്ന 11 അംഗങ്ങളാണ് ഉപവാസ സമരം നടത്തിയത്. അഡ്വ. സാജൻ മണ്ണാളി സമരം ഉദ്ഘാടനം ചെയ്തു. റഫീഖ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിച്ചു. വി.എച്ച്. ഷിഹാബുദ്ദീൻ ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. ചിത്രം: ഹാജി ഈസ ഹാജി മൂസ സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ സ്കൂളിന് മുന്നിൽ നടന്ന ഉപവാസം അഡ്വ.സാജൻ മണ്ണാളി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
