Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് മടക്കയാത്ര...

ഹജ്ജ് മടക്കയാത്ര പൂർത്തിയായി

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെട്ട മുഴുവന്‍ തീർഥാടകരും മടങ്ങിയെത്തി. ജൂലൈ 15ന്​ ആരംഭിച്ച മടക്കയാത്ര തിങ്കളാഴ്ച അവസാനിച്ചു. അവസാന വിമാനം പുലര്‍ച്ച 3.45 ന് നെടുമ്പാശ്ശേരിയില്‍ എത്തി. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്ര അവസാനിച്ചു. ജൂണ്‍ 4 മുതല്‍ 16 വരെ ദിവസങ്ങളില്‍ 21 വിമാനങ്ങളിലാണ്​ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 7727 തീർഥാടകര്‍ ഹജ്ജ് കര്‍മത്തിനായി നെടുമ്പാശ്ശേരി വഴി പുറപ്പെട്ടത്. നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തിച്ച സംസം വെള്ളം 5 ലിറ്റര്‍ വീതം ഓരോ ഹാജിക്കും നല്‍കി. തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള തീർഥാടകര്‍ ട്രെയിന്‍, കപ്പല്‍, വിമാന മാര്‍ഗങ്ങളിലായി നാട്ടിലേക്ക് തിരിച്ചു. ഹജ്ജ് കോഓഡിനേറ്ററുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരായ 37 വളന്‍റിയർമാരും ഒരു ഒഫീഷ്യലുമാണ് ഹാജിമാരെ അനുഗമിച്ചത് 5766 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പട്ടിരുന്നത്. ഇതില്‍ മലപ്പുറം കരേക്കാട് സ്വദേശി അബൂബക്കര്‍ ഹാജി മദീനയിൽ വെച്ചും കാസർകോട്​ പടന്ന സ്വദേശി റൗള ബീവി ഹജ്ജുമ മക്കയിൽവെച്ചും മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story