Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ മരം വീണു;...

റോഡിൽ മരം വീണു; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

text_fields
bookmark_border
റോഡിൽ മരം വീണു; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
cancel
പത്തനംതിട്ട: അട്ടത്തോട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട്​ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. അട്ടത്തോട് ആദിവാസികോളനിയിലെ പൂവത്തോലിൽ കുഞ്ഞുമോനാണ്​ (68) മരിച്ചത്. തിങ്കളാഴ്ച പുലർച്ച നാലിനാണ്​ ശബരിമല പാതയിൽ നിലക്കൽ പെട്രോൾ പമ്പിനും അട്ടത്തോടിനും ഇടക്ക്​ കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഏഴു മണിയോടെയാണ് കുഞ്ഞുമോന്​ അസുഖം കൂടിയത്​. തുടർന്ന്​ വനത്തിൽ കൂടി ചുമന്ന് മറുവശത്തെത്തി ഓട്ടോയിൽ കയറ്റി നിലയ്ക്കൽ ആശുപത്രിയിൽ 7.30ഓടെ എത്തിച്ചെങ്കിലും അവിടെ ജീവനക്കാർ ഇല്ലായിരുന്നതിനാൽ പെരുനാട് ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും കുഞ്ഞുമോൻ മരിച്ചു. ഏറെ നാളായി ശ്വാസംമുട്ടൽ കാരണം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരം വീണ വിവരം നാട്ടുകാർ ദുരന്തനിവാരണ സേനയെ അറിയിച്ചതിനെ തുടർന്ന്​ അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ 11 മണിയോടെ റോഡിലെ തടസ്സങ്ങൾ നീക്കി. മരിച്ച കുഞ്ഞുമോന്‍റെ ഭാര്യ കുഞ്ഞമ്മ. മകൾ: മിനി. മരുമകൻ: രാജ (തമിഴ്നാട്). പടം.......അട്ടത്തോട്ടിൽ റോഡിൽ മരങ്ങൾ വീണ് കിടക്കുന്നു. മരിച്ച കുഞ്ഞുമോൻ (68)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story