Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:20 AM IST Updated On
date_range 2 Aug 2022 1:20 AM ISTപിടിച്ചുവെച്ച വേതനത്തിനായി റിഫൈനറി ജീവനക്കാരുടെ ധർണ
text_fieldsbookmark_border
പള്ളിക്കര: ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പിടിച്ചുവെച്ച വേതനം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ റിഫൈനറി തൊഴിലാളികൾ നടത്തിയ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എം.ജി. അജി, സി.കെ. ജോൺസ്, ടി.എ. അൻവർ, എസ്. സഞ്ജയ്, എസ്. അനൂപ്, സി. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന്, കൊച്ചി റിഫൈനറിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അജിത്കുമാർ, ചീഫ് ജനറൽ മാനേജർ എച്ച്.ആർ. സാറാ തോമസ് എന്നിവരുമായി കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, പോൾസൺ പീറ്റർ എന്നിവർ ചർച്ച നടത്തി. അനധികൃതമായി പിടിച്ചുവെച്ച തൊഴിലാളികളുടെ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പടം. ബി.പി.സി.എൽ റിഫൈനറി തൊഴിലാളികൾ നടത്തിയ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു (Er palli 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
