Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കെട്ടിലമർന്ന്...

വെള്ളക്കെട്ടിലമർന്ന് പടിഞ്ഞാറൻ കൊച്ചി

text_fields
bookmark_border
വെള്ളക്കെട്ടിലമർന്ന് പടിഞ്ഞാറൻ കൊച്ചി
cancel
മട്ടാഞ്ചേരി: ശക്തമായ മഴ പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെ കനത്ത വെള്ളക്കെട്ടിലാഴ്ത്തി. അമ്പതോളം വീടുകളിലും കടകളിലും വെള്ളം കയറി. പെയ്ത്തു വെള്ളം കാനകളിലൂടെ ഒഴുകിപ്പോകാതെ വന്നതോടെ റോഡുകൾ പലയിടത്തും മുങ്ങി. ഇതാടെ വെള്ളം വീടുകളിലേക്കും കടകളിലേക്കും കയറി. മഴക്കാലപൂർവ ശുചീകരണം മിക്കവാറും ഡിവിഷനുകളിലും പേരിന് മാത്രമേ നടന്നിട്ടുള്ളൂ. രാമേശ്വരം, കൽവത്തി കനാലുകളും വേണ്ട രീതിയിൽ ശുചീകരിച്ചിട്ടില്ല. ചെറുമഴപോലും വെള്ളക്കെട്ടിന് കാരണമാകുന്നു. റോഡിലേക്ക് ഇറക്കിയ ഇരുചക്ര, മുചക്ര വാഹനങ്ങൾ പലതും വെള്ളം കയറിയതോടെ തകരാറിലായി. രാവിലെ തന്നെ റോഡുകൾ മുങ്ങിയത് ദിവസവേതനക്കാരായ സാധാരണക്കാരെ ബാധിച്ചു. പലർക്കും ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനിടെ റോഡിലെ വെള്ളക്കെട്ടിൽ കാലിടറി വീണ് വിദേശ വനിതക്ക് നിസ്സാര പരിക്കേറ്റു. മട്ടാഞ്ചേരി സർക്കാർ സ്കൂളിൽ പഠിപ്പിക്കാനെത്തിയ ബ്രിട്ടൺ സ്വദേശിനിയാണ് വെള്ളക്കെട്ടിൽ റോഡിലെ കുഴിയറിയാതെ കാലിടറി വീണത്. കൂടെയുള്ള വിദേശ യുവാവ് ഉടൻ ഇവരുടെ സഹായത്തിനെത്തി. യുവതിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. രാവിലെ സ്കൂളിലേക്കുള്ള കാൽനടക്കിടെ ചെറളായി വഴിയുള്ള വെള്ളക്കെട്ട് കണ്ട് യാത്ര കരിപ്പാലം വഴിയാക്കി. എന്നാൽ, അവിടെയും വെള്ളക്കെട്ടായതോടെ സാവധാനം നടന്നു നീങ്ങുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. നാട്ടുകാരായ സുജിത്ത് മോഹൻ, ജബ്ബാർ എന്നിവർ ചേർന്നിവരെ ഓട്ടോയിൽ കയറ്റി സ്കൂളിലെത്തിച്ചു. ചിത്രം: കൊച്ചിയിലെ വെള്ളക്കെട്ടിൽ കുഴിയിൽ കാലിടറി വീണ വിദേശ യുവതിയും യുവാവും കരിപ്പാലം റോഡിലൂടെ നടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story