Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTഗ്രാമസഭ എന്ത്, എന്തിന്: ബോധവത്കരണം
text_fieldsbookmark_border
ശ്രീമൂലനഗരം: ശ്രീമൂലനഗരത്തെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും ഗ്രാമസഭ എന്ത്, എന്തിന് എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഒ.കെ. നന്ദകുമാര്‍ അധ്യക്ഷ വഹിച്ചു. കില റിസോഴ്‌സ്പേഴ്‌സണ്‍ പി.പി. രാജേഷ് ക്ലാസ് നയിച്ചു. എഡ്രാക് ജില്ല സെക്രട്ടറി പി. മനോഹരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷെബീര്‍ അലി, ഗ്രാമപഞ്ചായത്ത് അംഗം എന്‍.സി. ഉഷാകുമാരി, അഡ്വ. കെ.എം. ജമാലുദ്ദീന്‍, ഡോ. കെ.പി. നാരായണന്‍, കെ.പി. സെബാസ്റ്റ്യന്‍, എം.പി. സുധീഷ് കുമാര്‍, എ. താഹ, വൈസ് പ്രസിഡന്റ് വി.കെ. രമേശന്‍, വി.എസ്. സതീശന്‍, പി. ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: എഡ്രാക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
