Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTഎടയപ്പുറത്ത് വീണ്ടും മോഷണം
text_fieldsbookmark_border
ആലുവ: എടയപ്പുറം മേഖലയിൽ മോഷണം. തുടർച്ചയായ രണ്ടാം ദിവസമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ച മൂന്നിന് വടക്കേക്കുറ്റി വീട്ടിൽ ലില്ലിയുടെ (65) ആറ് പവൻ മാലയാണ് കവർന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ലില്ലിയുടെ ദേഹത്തുനിന്നാണ് മാല പൊട്ടിച്ചത്. മകൻ വിദേശത്തായതിനാൽ വീട്ടിൽ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതര സംസ്ഥാനക്കാരനായ യുവാവിനെപ്പോലെയാണ് മോഷ്ടാവിനെ തോന്നുന്നതെന്ന് വീട്ടമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചയും തൊട്ടടുത്ത വീട്ടിലും മോഷണം നടന്നു. ഇവിടെനിന്ന് 1000 രൂപ നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story