Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTഫാഷിസത്തെ നേരിടാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം -ഹംസ പറക്കാട്ട്
text_fieldsbookmark_border
ആലുവ: ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ യുവജനങ്ങൾക്ക് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ. മുസ്ലിം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് സജീർ അറക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിന്നാസ് കുന്നത്തേരി സ്വാഗതവും ട്രഷറർ സുഫീർ ഹുസൈൻ നന്ദിയും പറഞ്ഞു. ദേശീയ കൗൺസിൽ അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ.എ. ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.എം. നാദിർഷ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 youth leeg മുസ്ലിം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story