Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വളരട്ടെ...

'വളരട്ടെ വാടാതിരിക്കട്ടെ' പദ്ധതിയുമായി റൂറൽ പൊലീസ്

text_fields
bookmark_border
ea+em ആലുവ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ 'വളരട്ടെ വാടാതിരിക്കട്ടെ' പദ്ധതിയുമായി റൂറൽ ജില്ല പൊലീസ്. ഇതിന്‍റെ ഭാഗമായി പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ ബോധവത്​കരണ ക്ലാസ്​ സംഘടിപ്പിക്കും. പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ആദ്യഘട്ടം ഗവ. സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ബോധവത്​കരണം നൽകുക. ഘട്ടമായി മറ്റ് സ്കൂളുകളിലേക്ക്​ വ്യാപിപ്പിക്കും. അടുത്തഘട്ടമായി അന്തർസംസ്ഥാന തൊഴിലാളികൾക്കും ക്ലാസ്​ നൽകും. ജനമൈത്രി ബീറ്റ് ഓഫിസർമാർ ഇതിന് നേതൃത്വം വഹിക്കും. അഡീഷനൽ എസ്.പി കെ.എം. ജിജിമോനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story