Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനാഘോഷം:...

സ്വാതന്ത്ര്യദിനാഘോഷം: കുടുംബശ്രീ പതാകകൾ ഒരുക്കും

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം: കുടുംബശ്രീ പതാകകൾ ഒരുക്കും
cancel
കാക്കനാട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ജില്ലയിൽ വിപുലമായി ആഘോഷിക്കും. പൊതുജനങ്ങളെയും സ്കൂൾ കുട്ടികളെയും ആഘോഷങ്ങളുടെ ഭാഗമാക്കും. കാക്കനാട്ടെ ജില്ല ഭരണസിരാകേന്ദ്രത്തിലാണ് ഇക്കുറിയും ജില്ലതല ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 700 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ അടങ്ങിയ പന്തൽ ഒരുക്കും. സർക്കാർ ഓഫിസുകൾക്ക് പുറമെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ആവശ്യമായ പതാകകൾ ഒരുക്കുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. സ്കൂൾ കുട്ടികൾ വഴിയാണ് ഇവ വിതരണം ചെയ്യുക. സ്കൂൾ വിദ്യാർഥികൾ ഇല്ലാത്ത വീടുകളിലേക്ക് അതത് തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ഒരുക്കം ചർച്ച ചെയ്യാൻ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഹാജഹാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഫോട്ടോ: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കം അവലോകനം ചെയ്യാൻ എ.ഡി.എം എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story