Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:51 AM IST Updated On
date_range 2 Aug 2022 12:51 AM IST'അവിശ്വാസം ചർച്ചക്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും'
text_fieldsbookmark_border
മൂവാറ്റുപുഴ: ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി യു.ഡി.എഫ് കൗൺസിലർമാർ. മൂവാറ്റുപുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ അവിശ്വാസപ്രമേയം ചർച്ചക്ക് എടുക്കും മുമ്പേ രാജിക്കത്ത് സമർപ്പിച്ചിട്ടും ഇത് സ്വീകരിക്കാതെ അവിശ്വാസം ചർച്ചക്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ് എന്നിവർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.45ഓടെ തപാൽ വഴിയും രാജശ്രീ രാജുവിന്‍റെ സഹോദരൻ വഴിയും രാജിക്കത്ത് സെക്രട്ടറിയുടെ ചുമതലയിലുള്ള സൂപ്രണ്ടിന് കൈമാറിയതായി അവർ പറഞ്ഞു. സെക്രട്ടറി സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരത്ത് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിക്കത്ത് സൂപ്രണ്ടിന് കൈമാറിയത്. ഇക്കാര്യങ്ങൾ വരണാധികാരിയായ ആർ.ജെ.ഡി അരുൺ രങ്കനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ല. സൂപ്രണ്ട് ഇത് ബോധ്യപ്പെടുത്താനും തയാറായില്ല. കത്ത് കിട്ടിയ വിവരം മറച്ചുവെക്കുന്ന സമീപനമാണ് ഉണ്ടായത്. ജനാധിപത്യസംവിധാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story