Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:51 AM IST Updated On
date_range 2 Aug 2022 12:51 AM ISTപോഷകബാല്യം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പല്ലാരിമംഗലം: പോഷകബാല്യം പദ്ധതിയുടെ പല്ലാരിമംഗലം പഞ്ചായത്തുതല ഉദ്ഘാടനം വാളാച്ചിറ അംഗൻവാടിയിൽ ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസമോൾ ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, വാർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. 12ാം വാർഡിൽ പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് നിർവഹിച്ചു. അംഗൻവാടി വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ കെ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു. നെല്ലിമറ്റം 25 നമ്പർ അംഗൻവാടിയിൽയിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ജലിൻ വർഗീസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story