Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ച് കുടുംബങ്ങൾക്ക്...

അഞ്ച് കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നിർദേശം

text_fields
bookmark_border
മൂവാറ്റുപുഴ: അതിശക്തമായ മഴ ആരംഭിച്ചതോടെ ഇടിച്ചിൽ ഭീഷണി നേരിടുന്ന നഗരത്തിലെ കോർമലകുന്നിൽ താമസിക്കുന്ന അ‌ഞ്ചു കുടുംബങ്ങളോട് മാറി താമസിക്കാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. തിങ്കളാഴ്ച വൈകീട്ടാണ് നോട്ടീസ് നൽകിയത്. അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ വർഷം ഇവരെ മാറ്റിയിരുന്നു. നേരത്തേ കോർമലയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പരിശോധന നടത്തിയ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘം കോർമലയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വ്യക്തമാക്കിരുന്നു. എട്ടു വർഷം മുമ്പ് കോർമല ഇടിഞ്ഞതിനുശേഷം ഇടക്കിടെ മലയിൽനിന്ന് മണ്ണിടിയുന്നതും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കോർമലക്ക് പുറമെ ആരക്കുഴ പഞ്ചായത്തിലെ ആറൂരും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂവാറ്റുപുഴ താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മൂന്നു ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ചിട്ടുള്ളതിനാൽ താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസർമാരും അടുത്ത രണ്ടു ദിവസം അതിജാഗ്രത പുലർത്തണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് താലൂക്ക് കൺട്രോൾ റൂം 24 മണിക്കൂറും ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story