Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോർ​ന്നൊലിച്ച്​ പഴയ...

ചോർ​ന്നൊലിച്ച്​ പഴയ ഹൈകോടതി കെട്ടിടം

text_fields
bookmark_border
കൊച്ചി: കനത്ത മഴയിൽ ചോർന്നൊലിച്ച്​ ഹൈകോടതി കെട്ടിടത്തിലെ ലെയ്​സൺ ഓഫിസുകൾ. വെള്ളം കയറിയതോടെ ദുരിതത്തിലായത് പുതിയ ഹൈകോടതി വളപ്പിലുള്ള പഴയ അഡ്വക്കറ്റ് ജനറൽ ഓഫിസ്​ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യൂ, വനം വകുപ്പുകളുടെ ലെയ്‌സൺ ഓഫിസുകളിലെ ഇരുപതോളം ജീവനക്കാരാണ്​​. കമ്പ്യൂട്ടറും പ്രിന്‍ററും വിലപ്പെട്ട രേഖകളുമടക്കം സംരക്ഷിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്​. മറ്റ്​ ഉപകരണങ്ങളും ഫർണിച്ചറുകളും കുതിർന്ന്​ നശിക്കാൻ ഇടയുണ്ടെന്ന്​ ജീവനക്കാർ പറഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട്​ നേരത്തേ നൽകിയതാണെങ്കിലും ഇവിടുത്തെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാനാവാതെ വന്നതോടെ തുടർ നടപടിയുണ്ടായില്ല. കെട്ടിടം ചോർന്നൊലിക്കുന്നത്​ ചൂണ്ടിക്കാട്ടി ജീവനക്കാർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. റവന്യൂ, വനം ലെയ്‌സൺ ഓഫിസുകൾക്ക്​ പുറമെ വനം വകുപ്പിലെ ഗവ. പ്ലീഡർമാരുടെ ഓഫിസും ഇതിനുള്ളിലുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. എന്നാൽ, വാടക കൂടുതലാണെന്ന കാരണത്താൽ സർക്കാർ അനുമതി നിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story