Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:40 AM IST Updated On
date_range 2 Aug 2022 12:40 AM ISTഎൽ.എൽ.ബി ക്ലാസുകൾ ഇംഗ്ലീഷിൽ വേണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: എൽ.എൽ.ബി ക്ലാസുകൾ ഇംഗ്ലീഷ് മാധ്യമത്തിൽ വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ചില അധ്യാപകർ മലയാളത്തിലാണ് ക്ലാസെടുക്കുന്നതെന്നും ഇത് ബാർ കൗൺസിൽ നിർദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ എട്ടാം സെമസ്റ്റർ വിദ്യാർഥി എൻ. പ്രകാശിന്‍റെ ഹരജി. ക്ലാസ് ഇംഗ്ലീഷിലായിരിക്കണമെന്ന് ബാർ കൗൺസിലും എം.ജി സർവകലാശാലയും നിർദേശിച്ചിട്ടുള്ളതാണ്. ഇത് കണക്കിലെടുക്കാതെയുള്ള അധ്യാപനരീതി കോഴ്സിന്റെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര, സംസ്ഥാന ബാർ കൗൺസിലുകൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, എം. ജി സർവകലാശാല, എസ്.എൻ ലോ കോളജ് തുടങ്ങിയ എതിർ കക്ഷികൾക്ക് നോട്ടീസ് ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story