Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
സീറ്റ്​ ഒഴിവ് കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്​ ബിസിനസ് സ്റ്റഡീസിൽ എം.ബി.എ കോഴ്‌സിൽ (2022 അഡ്മിഷൻ) എസ്.സി/ എസ്.ടി വിഭാഗത്തിൽ സീറ്റ്​ ഒഴിവുണ്ട്. സി.എ.ടി/ സി.എം.എ.ടി/ കെ.എം.എ.ടി യോഗ്യതയുള്ള അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന്​ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0481-2732288. അപേക്ഷ തീയതി ആറാം സെമസ്റ്റർ ബി.എച്ച്.എം (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ -സപ്ലിമെന്ററി / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവവോസി പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാലുവരെയും 555 രൂപ പിഴയോടുകൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെയും സി.പി.എ.എസിന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ്​ സെമസ്റ്റർ - 2015-2017 അഡ്മിഷനുകൾ - ഒന്നാം മേഴ്‌സി ചാൻസ് - രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10വരെയും 555 രൂപ പിഴയോടുകൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 12നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷഫീസ് ആഗസ്റ്റ് 24ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സി.പി.എ.എസിന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ്​ സെമസ്റ്റർ -2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടുകൂടി ആഗസ്റ്റ് 11നും 1105 രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 12നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. അപേക്ഷ തീയതി നീട്ടി പഞ്ചവത്സര ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷ തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് നാലു വരെയും 555 രൂപ പിഴയോടുകൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്സ് ആൻഡ്​ ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം -2021 അഡ്മിഷൻ - റെഗുലർ) ജൂൺ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ ബി.വോക്​ ഫുഡ് പ്രോസസിങ് ടെക്‌നോളജി (2020 അഡ്മിഷൻ -റെഗുലർ / 2019, 2018 അഡ്മിഷൻ - റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്​) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒമ്പത്​, 10 തീയതികളിൽ പാലാ, സെന്റ് തോമസ് കോളജിൽ നടത്തും. വിശദമായ ടൈംടോബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (2013-2016 അഡ്മിഷൻ - റീഅപ്പിയറൻസ്) ജൂൺ 2022 ബിരുദ പരീക്ഷയിലെ പ്രാക്ടിക്കൽ / വൈവ വോസി പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ ആഗസ്റ്റ് നാല്, അഞ്ച്, ഒമ്പത് തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.സി.എ (2013-2016 അഡ്മിഷൻ റീ-അപ്പിയറൻസ്) മാർച്ച് 2022 ബിരുദ പരീക്ഷയിലെ പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ആഗസ്റ്റ് 10ന് അടിമാലി, മാർ ബസേലിയോസ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷഫലം സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്​ ഡെവലപ്മെന്റ് സ്റ്റഡീസ് 2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2022 മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ ബി.എസ്​സി / ബി.കോം (മോഡൽ I,II,III) (2019 അഡ്മിഷൻ - സ്‌പെഷൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story