Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. പായൽ തദ്​വി...

ഡോ. പായൽ തദ്​വി പിന്നാക്ക മെഡിക്കൽ വിദ്യാർഥികളിലൂടെ ജീവിക്കുന്നു -മാതാവ്‌ അബെദ സാലിം തദ്‌വി

text_fields
bookmark_border
ഡോ. പായൽ തദ്​വി പിന്നാക്ക മെഡിക്കൽ വിദ്യാർഥികളിലൂടെ ജീവിക്കുന്നു -മാതാവ്‌ അബെദ സാലിം തദ്‌വി
cancel
കളമശ്ശേരി: പിന്നാക്ക സമൂഹങ്ങളിൽനിന്ന്​ ഉയർന്നുവരുന്ന മെഡിക്കൽ വിദ്യാർഥികളിലൂടെ ഡോ. പായൽ തദ്​വി ഇന്നും ജീവിക്കുന്നുവെന്നും കേരളത്തിൽ സ്മരിക്കപ്പെടുന്നത്​ തുടങ്ങിവെച്ച പോരാട്ടങ്ങളുടെ വിജയമാണെന്നും പായൽ തദ്​വിയുടെ മാതാവ്​ അബെദ സാലിം തദ്​വി. ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ മെഡിക്കൽ കൂട്ടായ്മയായ മെഡിക്കൽ ഫ്രറ്റേൺസ് കളമശ്ശേരി ഡോ. പായൽ തദ്​വി നഗറിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾ കഠിനമായ വിവേചനങ്ങൾ നേരിടുന്നുണ്ട്. അത് ഒട്ടനേകം വ്യവസ്ഥാപിത കൊലപാതകങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിനെതിരായ പോരാട്ടങ്ങൾ ഒരുമിച്ച് നയിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്നും സാമൂഹികനീതി ഉയർത്തിപ്പിടിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ഷെഫ്റിൻ ആവശ്യപ്പെട്ടു. വിവിധ പ്രമേയങ്ങൾ കൗൺസിൽ അംഗങ്ങളായ അഹ്സൻ അലി, നജ്ദ ഗദ്ദാഫി, പി.എ. ഫസീല, ഷേർഷാർ അലി, കെ.എൻ. ദാനിഷ്, കെ.പി. ഷെഹ്‌മ എന്നിവർ അവതരിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾ, ദുരന്തങ്ങൾ ആവർത്തിക്കുന്ന കേരളത്തിൽ ദുരന്തമേഖലകളിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധരായ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്ന മെഡിക്കൽ ഫ്രറ്റേൺസ്‌ മെഡിക്കൽ എയ്ഡ് ടീമിന്റെ പ്രഖ്യാപനം മുൻ അട്ടപ്പാടി നോഡൽ മെഡിക്കൽ ഓഫിസർ ഡോ. പ്രഭുദാസ് നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൺവീനർ നബീൽ അമീൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്‍റ്​ മഹേഷ് തോന്നയ്ക്കൽ, ഫസ്ന മിയാൻ, സെക്രട്ടറി അമീൻ റിയാസ്‌, എറണാകുളം ജില്ല പ്രസിഡന്‍റ്​ കെ. മുഫീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വ്യത്യസ്തമായ പാനൽ ചർച്ചകൾക്ക് ഡോ. ബദീഉസ്സമാൻ, ഡോ. പി.കെ. സാദിഖ്, ഡോ. എ.കെ. സഫീർ കെ.കെ. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഫസ്ന മിയാൻ പതാക ഉയർത്തി. വിവിധ മെഡിക്കൽ കോളജിൽനിന്ന്​ നിരവധി പ്രതിനിധികൾ സമ്മിറ്റിന്‍റെ ഭാഗമായി. EKG KALA 1 FRETENITY ഫ്രറ്റേണിറ്റി കളമശ്ശേരിയിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റ് അബെദ സാലിം തദ്‌വി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story