Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യക്കടത്ത് കേസ്:...

മനുഷ്യക്കടത്ത് കേസ്: മജീദിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

text_fields
bookmark_border
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസ് മുഖ്യപ്രതി മജീദിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടും ഇടപാടുകളും പരിശോധിക്കും. ആരിൽ നിന്നൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നും എവിടേക്കൊക്കെയാണ് കൈമാറ്റം ചെയ്തിട്ടുള്ളതെന്നും തിരിച്ചറിയുകയാണ് ലക്ഷ്യം. തുടർന്ന് മജീദുമായി പണമിടപാട് നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഇടപെട്ടിട്ടുണ്ടോയെന്ന് ഇതിലൂടെ മനസ്സിലാക്കാൻ ആകുമെന്നാണ് പൊലീസ് വിലയിരുത്തൽ. മജീദ് മൂന്നാഴ്ച മുമ്പ് നാട്ടിലെത്തി തിരികെ മടങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുവൈത്തിലെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഉടൻ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കും. 52കാരനായ മജീദിനായി ലുക്കൗട്ട് നോട്ടീസ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. മജീദിനെ നാട്ടിലെത്തിക്കാനായാൽ നിലവിൽ റിമാൻഡിലുള്ള മറ്റൊരു പ്രതി അജിമോനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ശേഷം ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story