Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടൽത്തീരത്ത് കഥ...

കടൽത്തീരത്ത് കഥ വായനയുമായി വിദ്യാർഥികൾ

text_fields
bookmark_border
കടൽത്തീരത്ത് കഥ വായനയുമായി വിദ്യാർഥികൾ
cancel
പള്ളുരുത്തി: വായനമാസാചരണ ഭാഗമായി പുത്തൻ തേട് ജി.എച്ച്.എസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പുത്തൻതോട് കടൽത്തീരത്ത് കഥ വായന സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഒ.വി. വിജയ‍ൻെറ 'കടൽത്തീരത്ത്' എന്ന കഥയാണ് വായിച്ചത്. വായനക്കുശേഷം ചർച്ചയും നടന്നു. തീരദേശത്തെ കുട്ടികൾക്ക് കടൽത്തീരത്തെ വായന ഒരു നവ്യാനുഭവമായി. വധശിക്ഷക്ക്​ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകനെ കാണാൻ പോകുന്ന വെള്ളായിയപ്പൻ എന്ന പിതാവി‍ൻെറ തീവ്രാനുഭവങ്ങളാണ് ഒ.വി. വിജയ‍ൻെറ കടൽത്തീരത്ത് എന്ന കഥ പറയുന്നത്. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോഓഡിനേറ്റർ എം.പി. സീന, എസ്. ഷീബ, മേരി ഹെലൻ, ഷിനി അലക്സ്, നിമ്മി കൈലാസ്, എം.കെ. നിഷ എന്നീ അധ്യാപകർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story