Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി ബോധവത്കരണ റാലി...

ലഹരി ബോധവത്കരണ റാലി ഇന്ന്

text_fields
bookmark_border
കൊച്ചി: ലോക ലഹരിവിരുദ്ധ ദിനത്തോട്​ അനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്ക്കൂളിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ബോധവത്​കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിക്കും. ഉച്ചക്ക്​ രണ്ടിന് സ്കൂൾ അങ്കണത്തിൽനിന്ന് റാലി ആരംഭിക്കും. പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ തയാറാക്കിയ ലഘുലേഖ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പ്രകാശനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമീഷണർ ശ്രീ രാജേന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകും. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ എക്സൈസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംസാരിക്കും. തുടർന്ന് ലഹരിക്കെതിരെ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story