Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നാം റാങ്ക് ജേതാവ്...

ഒന്നാം റാങ്ക് ജേതാവ് നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം

text_fields
bookmark_border
ഒന്നാം റാങ്ക് ജേതാവ് നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം
cancel
നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം മട്ടാഞ്ചേരി: സാമ്പത്തിക പരാധീനതകൾക്കിടയിലും മഹാത്മാഗാന്ധി സർവകലാശാല ബി.എ ഇസ്​ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ കൊച്ചങ്ങാടി സ്വദേശിനി നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം. നേഹ ഫർഹത്തിനെ ഖാഇദേ മില്ലത്ത് കൾചർ സെന്‍ററി‍ൻെറ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ഉപഹാരം സമർപ്പിച്ചു. കെ.എ. നിയാസ്, കെ.കെ. ബഷീർ, എ. അബ്ദുൽ റഹിമാൻ, കെ.ഐ. നിസാർ, സി.എ. ഫൈസൽ, സലീം ഹസൻ, ടി.കെ. ഷഹീർ, കെ.എച്ച്. റിയാസ്, കെ.ഇ. നിസാർ എന്നിവർ സംസാരിച്ചു. നേഹയുടെ തുടർ പഠന ചെലവുകൾ ഖാഇദേ മില്ലത്ത് കൾചറൽ സെന്‍റർ ഏറ്റെടുത്തതായി ഭാരവാഹികൾ പറഞ്ഞു. ജെയിൻ ഫൗണ്ടേഷ‍ൻെറ നേതൃത്വത്തിൽ നേഹയെ ആദരിച്ചു. സംഘടനയുടെ സ്കോളർഷിപ് നേഹക്ക് ഡയറക്ടർ മുകേഷ് ജെയിൻ കൈമാറി. മുൻ കൗൺസിലർ ശ്യാമള എസ്. പ്രഭു, ഭാവന ജെയിൻ, സദാനന്ദൻ മാസ്റ്റർ, എം.എം. സലീം, വിപിൻ പട്ടേൽ, പങ്കജ് പരേഖ്, അസീസ് എന്നിവർ സംസാരിച്ചു. കൗൺസിലർ എം. ഹബീബുല്ല നേഹയുടെ വസതിയിലെത്തി ആദരിച്ചു. ചിത്രം : നേഹ ഫർഹത്തിന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് ഉപഹാരം സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story