Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:48 AM IST Updated On
date_range 27 Jun 2022 5:48 AM ISTഎറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധ നിൽപ് സമരം
text_fieldsbookmark_border
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ച വൈദികനെതിരെ ശിക്ഷ നടപടി എടുത്തതിൽ പ്രതിഷേധിച്ച് അതിരൂപത സംയുക്ത സഭ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം ഹോളി ഫാമിലി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ ഇഞ്ചക്കിലിനെതിരെയാണ് സിനഡ് കുർബാന അർപ്പിച്ചതിൻെറ പേരിൽ വികാരി സ്ഥാനത്തുനിന്ന് മാറ്റിയത്. കറുത്ത കൊടിയും വിവിധ ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും പിടിച്ചാണ് സമരക്കാർ എത്തിയത്. മാർപാപ്പയുടെയും സിറോ മലബാർ സഭ മെത്രാൻ സിനഡിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാത്ത അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്വയം സ്ഥാനം ഒഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി കൺവീനർ മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. ചെറിയാൻ കവലയ്ക്കൽ അധ്യക്ഷതവഹിച്ചു. കെ.ആർ. സണ്ണി, ഒ.ഡി. സേവ്യർ, സീലിയ ആന്‍റണി, ബേബി പൊട്ടനാന്നി, സേവ്യർ മാടവന, ജോണി തോട്ടക്കര, ഷൈബി പാപ്പച്ചൻ, ജോയൽ മേനാച്ചേരി, അമൽ ചെറുതുരുത്തി, രമി പൗലോസ്, ജോർജ് പുല്ലാട്ട്, മാർട്ടിൻ തേവർപാടം, പോൾ ചെതലൻ, ജോമോൻ ആരക്കുഴ, കെ.ഒ. പൗലോസ്, ഡേവീസ് ചൂരമന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story