Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിങ്ങാംതുരുത്ത്...

കരിങ്ങാംതുരുത്ത് മേഖലയിൽ തെരുവുനായ്​ ശല്യം രൂക്ഷമായി

text_fields
bookmark_border
ആലങ്ങാട്: . കഴിഞ്ഞദിവസം തണൽ സാംസ്കാരിക കേന്ദ്രത്തിന് സമീപം സ്ത്രീകളെയും കുട്ടികളെയും കടിക്കാൻ ഓടിച്ചിട്ട തെരുവുനായെ നാട്ടുകാർ പിടിച്ച്​ കെട്ടിയിട്ടു. തെരുവുനായ്ക്കൾ ആളുകളെ അക്രമിക്കാൻ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതരെയും ആലങ്ങാട് പൊലീസിലും വിവരമറിയിച്ചെങ്കിവും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിയിട്ട നായ്​ ചങ്ങല പൊട്ടിച്ച്​ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കുനേരെ കുതിച്ചുചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങളും മറിഞ്ഞ് അപകടം സംഭവിച്ചു. തുടർന്ന് വീണ്ടും ആളുകൾ നായയെ റോഡരികിലെ ഗേറ്റിൽ കെട്ടിയിട്ടിരിക്കയാണ്. എന്നാൽ, നായ്​ അക്രമാസക്തമാവുകയും വായിൽനിന്ന്​ നുരയും പതയും വരാൻ തുടങ്ങിയതോടെ റോഡിൽകൂടി പോകുന്ന നാട്ടുകാരും ഭീതിയിലാണ്. കൂടാതെ സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കണമെന്ന്​ തണൽ സാംസ്കാരികകേന്ദ്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. പുത്തൻവേലിക്കരയിലും തെരുവുനായ് ശല്യം രൂക്ഷം 'എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയില്ല' പറവൂർ: പഞ്ചായത്തിലെ ഭൂരിപക്ഷം വാർഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്​. സുപ്രീം കോടതി സീരിജഗൻ കമ്മിറ്റി നിർദേശങ്ങൾ ഉത്തരവുകൾ നടപ്പിലാക്കാൻ പഞ്ചായത്ത്‌ കാട്ടുന്ന വിമുഖതയാണ് ഒരിടവേളക്കുശേഷം തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണമെന്ന് ബോധി വിവരാവകാശ സംരക്ഷണസേന കുറ്റപ്പെടുത്തി. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാത്തതും തെരുവുനായ്ക്കളുടെ സംരക്ഷണത്തിന് ഷെൽട്ടർ സംവിധാനം ഇല്ലാത്തതും ദുരിതമാകുന്നു. അടിയന്തര ഇടപെടൽ വേണമെന്ന് ബോധി വിവരാവകാശ സംരക്ഷണസേന ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story