Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​രാജ്യത്തിന്​...

​രാജ്യത്തിന്​ അഭിമാനമായി കൊച്ചി കപ്പൽശാല

text_fields
bookmark_border
കൊച്ചി: നോര്‍വേക്കുവേണ്ടി ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നിർമിച്ച്​ കൈമാറി രാജ്യത്തിന്​ അഭിമാനമായി കൊച്ചി കപ്പൽശാല. നോർവേയിലെ ആസ്​കോം മാരിടൈം എന്ന സപ്ലൈ ചെയിന്‍ കമ്പനിക്കുവേണ്ടി കാർബൺ പുറന്തള്ളൽ ഇല്ലാത്ത ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ട്​ വെസലുകൾ നിർമിച്ചാണ്​ കപ്പൽശാല ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്​. നോർവേയിലെ പ്രശസ്തരായ രണ്ട്​ ഒളിമ്പിക്​ താരങ്ങളായ മാരിസ്​ തെരേസ എന്നീ ​പേരുകളാണ്​ ആസ്​കോം മാരിടൈം വെസലുകൾക്ക്​ നൽകിയിരിക്കുന്നത്​. ഇവരുടെ സ്​പോൺസർഷിപ് ഏറ്റെടുത്തതും ​ഈ കമ്പനിതന്നെയാണ്​. നോർവേയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും പ​ങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. യാട്ട് സെര്‍വന്റ് എന്ന 210 മീറ്റർ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പ്​ 8.9 മീറ്റര്‍ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ചശേഷം ടഗ് ഉപയോഗിച്ച് രണ്ട് ഇലക്​ട്രിക് വെസലുകളും കപ്പലിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ മറ്റൊരു കപ്പലില്‍കയറ്റി കൊണ്ടുപോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്​. വെള്ളം കയറിനിൽക്കുന്ന മദർഷിപ്പിലേക്ക്​ വെസലുകൾ കയറ്റുന്ന കാഴ്​ച ഏവർക്കും പുതിയ അനുഭവമായി. കപ്പല്‍ ഉയര്‍ത്തി വെസലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂര്‍വസ്ഥിതിയിലാക്കിയശേഷമാണ്​ ഷിപ്പ്​ യാത്ര ആരംഭിക്കുക. ഡച്ച്​ കമ്പനിയുടേതാണ്​ ഈ മദർഷിപ്പ്​. കപ്പൽശാലയിലെ ജീവനക്കാരും മദർഷിപ്പിലെ ജീവനക്കാരും ചേർന്ന്​ എട്ട്​ മണിക്കൂർ നീണ്ട ​ശ്രമത്തിലൂടെയാണ്​ 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്​ട്രിക് വെസലുകള്‍ മദർഷിപ്പിലേക്ക്​ കയറ്റിയത്. നേരിട്ടുവരാതെ ഓൺലൈൻ വഴിയാണ്​ കരാർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നതെന്ന്​ കപ്പൽശാല അധികൃതർ പറഞ്ഞു. നോർവീജിയൻ സർക്കാറിന്‍റെ സഹായവും ഈ പദ്ധതിക്കുണ്ട്​. ഒരു വെസലിന്​ 65കോടിയാണ്​​ വേണ്ടിവന്നത്​. ആസ്​കോം മാരിടൈമും നോർവീജിയൻ സർക്കാറും തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്​ കപ്പൽശാല അധികൃതർ നന്ദിപറഞ്ഞു. മറ്റ്​ നടപടി പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച​ വൈകീട്ട് മാരിസും തെരേസയും നോർവേയിലേക്ക്​ യാത്രതിരിക്കും. ഒരുമാസം കടലിലൂടെ സഞ്ചരിച്ച് കപ്പല്‍ നോര്‍വേയിലെത്തിച്ചേരും. ആ രാജ്യത്തെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും കൊച്ചി കപ്പല്‍ശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സര്‍വിസ് നടത്തുക. സെൻട്രൽ കൺട്രോൾ റൂമിലിരുന്നാവും അധികൃതർ ഈ വെസലുക​ളെ നിയന്ത്രിക്കുക. EKGBK -1,2 കൊച്ചി കപ്പൽശാലയിൽ നിർമിച്ച മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകൾ നോർവേയിലേക്ക്​ കൊണ്ടുപോകാൻ മദര്‍ഷിപ്പായ യാട്ട് സെര്‍വന്റിൽ കയറ്റുന്നു ചിത്രം: ബൈജു കൊടുവള്ളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story