Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:44 AM IST Updated On
date_range 27 Jun 2022 5:44 AM ISTയുവതികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽനിന്ന് കാണാതായ രണ്ടു യുവതികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തൃശൂർ ചീയാരംകടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളകപ്പനഗർ ചീരക്കുഴി ജോമോൻ വില്യം (33) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സി.ഐ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 21ന് വൈകീട്ട് 5.30നാണ് യുവതികളെ കാണാതായത്. വൈറ്റില ബസ് സ്റ്റേഷനിൽ എത്തിയ യുവതികളുമായി ഇരുവരും പരിചയപ്പെട്ടു. തുടർന്ന് ഇരുവരെയും ചാലക്കുടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു. 22ന് രാവിലെ ചാലക്കുടി പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ ബസ് സ്റ്റേഷന് സമീപത്ത് സംശയകരമായ രീതിയിൽ രണ്ട് യുവതികളെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തു വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് മഹിളാമന്ദിരത്തിൽനിന്ന് കാണാതായവരാണെന്ന് തിരിച്ചറിഞ്ഞത്. സൗത്ത് പൊലീസിന് ഇരുവരെയും കൈമാറി. സ്റ്റേഷനിൽ എത്തിച്ച കാര്യങ്ങൾ ചോദിച്ചപ്പോൾ ഇരുവരും പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്. മഹിളാമന്ദിരത്തിലെ സൂപ്രണ്ട് നൽകിയ പരാതിയെത്തുടർന്ന് സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ചാലക്കുടിയിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എ.എസ്.ഐ മനോജ്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനുകുമാർ, അംബീഷ്, രാഖി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. cap (പ്രതികളായ ആന്‍റണി, ജോമോന്‍ വില്യം ചിത്രം ftp)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story