Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:43 AM IST Updated On
date_range 27 Jun 2022 5:43 AM ISTകേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
കാക്കനാട്: കൊച്ചി നഗരത്തിൽ റോഡിന് കുറുകെ കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി നസ്റത്ത് ബീച്ചിന് സമീപം സെന്‍റ് ജോർജ് പാട്ടം വെളിയിൽ വി.ജെ. ആൽബർട്ടിന്‍റെ മകൻ അലനാണ് (25) മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. യോഗാ അധ്യാപകനായ അലൻ കാക്കനാട് ഭാഗത്തുനിന്ന് പാലാരിവട്ടത്തേക്ക് സുഹൃത്ത് നിഖിലിനൊപ്പം വരവെ ചെമ്പുമുക്ക് പള്ളിക്ക് സമീപം റോഡിന് കുറുകെ കിടന്ന കേബിൾ അലന്‍റെ കഴുത്തിൽ കുരുങ്ങി വാഹനം മറിഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച വൈകീട്ട് സംസ്കാരം നടത്തി. മാതാവ്: മേരി. സഹോദരി: അപർണ. അശ്രദ്ധമായി വലിച്ചിട്ടിരിക്കുന്ന കേബിളുകളിൽ കുടുങ്ങി കൊച്ചി നഗരത്തിൽ അപകടങ്ങൾ വർധിച്ചുവരുകയാണ്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ കുരുങ്ങിയും മറ്റുമാണ് അപകടങ്ങളിൽപെടുന്നത്. ഇന്‍റർനെറ്റ് സേവനദാതാക്കൾ, കേബിൾ ടി.വി ഓപറേറ്റർമാർ തുടങ്ങിയ സ്ഥാപനങ്ങളാണ് കേബിളുകൾ അശ്രദ്ധമായി വലിച്ചിരിക്കുന്നത്. പൊട്ടിവീഴുന്ന കേബിളുകൾ പലപ്പോഴും വല പോലെ കിടക്കുന്നതും കാണാം. ---------------- file: Photo KKD Alen 25 അലൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
