Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെലൻ കെല്ലർ പരിമിതികളെ...

ഹെലൻ കെല്ലർ പരിമിതികളെ കരുത്താക്കിയ വനിത -അൻവർ സാദത്ത് എം.എൽ.എ  

text_fields
bookmark_border
ഹെലൻ കെല്ലർ പരിമിതികളെ കരുത്താക്കിയ വനിത -അൻവർ സാദത്ത് എം.എൽ.എ  
cancel
ആലുവ: പരിമിതികളെ കരുത്താക്കിയ ധീരവനിതയായിരുന്നു ഹെലൻ കെല്ലറെന്ന് അൻവർ സാദത്ത് എം.എൽ.എ. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് വനിത ഫോറം ആലുവയിൽ സംഘടിപ്പിച്ച സംസ്ഥാനതല ഹെലൻ കെല്ലർ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത ഫോറം വൈസ് പ്രസിഡന്‍റ്​ വിജയകുമാരി രാജേഷ് അധ്യക്ഷതവഹിച്ചു. കീഴ്മാട് ബ്ലൈൻഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സനില, കെ.എഫ്.ബി ജില്ല പ്രസിഡന്‍റ്​ രാജു ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഇ. ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, സ്കൂൾ ഫോർ ദ ബ്ലൈൻഡ് പ്രധാന അധ്യാപിക ജിജി വർഗീസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. നാസർ , കെ.എഫ്.ബി ആലുവ താലൂക്ക് പ്രസിഡന്‍റ്​ എം.ഒ. സെബാസ്റ്റ്യൻ, സംസ്ഥാന നിർവാഹക സമിതി അംഗം വിജയ, വനിത ഫോറം സെക്രട്ടറി ഇൻ ചാർജ് എം. ഗീത എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന്​ കാഴ്ച പരിമിതരായ 150ഓളം വനിതകൾ കുടുംബസമേതം പങ്കെടുത്തു. വനിത സംഗമം, കായികമത്സരങ്ങൾ, കലാസംഗമം തുടങ്ങിയവ നടന്നു. ക്യാപ്ഷൻ er yas1 kfb കെ.എഫ്​.ബി വനിത ഫോറം സംസ്ഥാനതല ഹെലൻ കെല്ലർ അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story