Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:43 AM IST Updated On
date_range 27 Jun 2022 5:43 AM ISTജനതാദൾ എസ് അടിയന്തരാവസ്ഥ ഒരു ഓർമ സംഘടിപ്പിച്ചു
text_fieldsbookmark_border
ആലുവ: ജനാധിപത്യം നിർമാർജനം ചെയ്ത് രാജ്യത്ത് കരിനിയമങ്ങൾ അടിച്ചേൽപിക്കപ്പെട്ട ചരിത്ര കാലഘട്ടത്തെയാണ് അടിയന്തരാവസ്ഥയിലൂടെ ഓർമിക്കപ്പെടുന്നതെന്ന് മുൻ എം.എൽ.എ അഡ്വ.എം.എം. മോനായി. അടിയന്തരാവസ്ഥയുടെ 47ആം വാർഷികത്തോട് അനുബന്ധിച്ച് ജനതാദൾ എസ് ജില്ല കമ്മിറ്റി നടത്തിയ അടിയന്തരാവസ്ഥ ഒരു ഓർമയെന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ, ജനറൽ സെക്രട്ടറി സാബു ജോർജ്, ജില്ല ജനറൽ സെക്രട്ടറി അലോഷ്യസ് കൊള്ളന്നൂർ, സംസ്ഥാന-ജില്ല നേതാക്കളായ എൻ.യു. ജോൺകുട്ടി, ബെന്നി മൂഞ്ഞേലി, അഡ്വ. ബെഞ്ചമിൻ പോൾ, കെ.വി. ഷാജി, ബോസ്കോ വടുതല, സോജൻ ജോർജ്, സലീം എടത്തല എം.എൻ. ശിവദാസൻ, എ. ശ്രീധരൻ, അലി പത്തനായത്ത്, ഡോ.സി.എ. മുകുന്ദൻ, ടി.എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു. അടിയന്തരാവാസ്ഥയിൽ ജയിൽവാസമനുഭവിച്ച പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എൻ. കരുണാകരനെ ചടങ്ങിൽ ആദരിച്ചു. ക്യാപ്ഷൻ er yas2 jds അടിയന്തരാവസ്ഥയുടെ 47ആം വാർഷികത്തോട് അനുബന്ധിച്ച് ജനതാദൾ എസ് ജില്ല കമ്മിറ്റി നടത്തിയ അടിയന്തരാവസ്ഥ ഒരു ഓർമയെന്ന പരിപാടി മുൻ എം.എൽ.എ അഡ്വ.എം.എം. മോനായി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
