Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:43 AM IST Updated On
date_range 27 Jun 2022 5:43 AM ISTസമസ്ത അളവറ്റ നന്മകളുടെ പ്രഭവകേന്ദ്രം -ഐ.ബി. ഉസ്മാന്‍ ഫൈസി
text_fieldsbookmark_border
പെരുമ്പാവൂര്‍: ഒരു ശതാബ്ദക്കാലമായി കേരളത്തിനകത്തും പുറത്തും ആത്മീയ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അളവറ്റ നന്മകളുടെ പ്രഭവകേന്ദ്രമാണെന്ന് കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാന്‍ ഫൈസി. സമസ്ത സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് മുടിക്കല്ലിലെ ജില്ല കാര്യാലയത്തില്‍ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ജില്ല ആസ്ഥാന മന്ദിരത്തില്‍ മന്‍സൂര്‍ ഹാജി മാടവന പതാക ഉയര്‍ത്തി. കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി അധ്യക്ഷതവഹിച്ചു. മുടിക്കല്‍ ജമാഅത്ത് ഖതീബ് അബ്ദുറഹ്മാന്‍ നൂറാനി, ജമാഅത്ത് പ്രസിഡന്‍റ് എം.കെ. ഹംസ ഹാജി, സമസ്ത ജില്ല വൈസ് പ്രസിഡന്‍റുമാരായ സൈഫുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി, ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍ എം.എം. പരീദ്, എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് എന്‍.കെ. മുഹമ്മദ് ഫൈസി, സെക്രട്ടറി സി.വി. കബീര്‍ മുട്ടം, ട്രഷറര്‍ ബക്കര്‍ പൂക്കാട്ട്, ഉറവ് ജില്ല ചെയര്‍മാന്‍ സിദ്ദീഖ് ഹാജി പെരിങ്ങാല, എസ്.എം.എഫ് ജില്ല പ്രസിഡന്‍റ് ഇ.കെ. അബ്ദുസ്സലാം ഹാജി പള്ളിക്കര, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ കരീം മൗലവി, സെക്രട്ടറി പി.എച്ച്. ഖാലിദ് മുടിക്കല്‍, ട്രഷറര്‍ കെ.കെ. ഇബ്രാഹീംഹാജി, ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ജില്ല സെക്രട്ടറി എം.ബി. മുഹമ്മദ് ഹാജി, എസ്.കെ.എം.എം.എ ജില്ല പ്രസിഡന്‍റ് ടി.എ. ബഷീര്‍ കുഴിവേലിപ്പടി, ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, ട്രഷറര്‍ അബ്ദുസ്സലാം ഹാജി ചിറ്റേത്തുകര എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എം.എം. അബൂബക്കര്‍ ഫൈസി സ്വാഗതവും ജില്ല വര്‍ക്കിങ് സെക്രട്ടറി അഷ്റഫ് ഹുദവി നന്ദിയും പറഞ്ഞു. er pbvr 1 I.B. Usman Faisy സമസ്ത സ്ഥാപക ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം മുടിക്കല്‍ ജില്ല കാര്യാലയത്തില്‍ കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാന്‍ ഫൈസി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
