Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടിന് മാതൃകയായി...

നാടിന് മാതൃകയായി തിരുവാണിയൂരിലെ വായനപ്പെരുമ

text_fields
bookmark_border
നാടിന് മാതൃകയായി തിരുവാണിയൂരിലെ വായനപ്പെരുമ
cancel
കോലഞ്ചേരി: വായനശാലകളും വായനയും അന്യംനിൽക്കുകയാണെന്ന പരിദേവനങ്ങൾക്കിടയിൽ വായനപ്പെരുമയിൽ സംസ്ഥാനത്തുതന്നെ മാതൃകയാകുകയാണ് തിരുവാണിയൂർ. വായന വെളിച്ചം പരത്തുന്ന 15 വായനശാലകളാണ് ഇതിനോടകം പഞ്ചായത്ത് പരിധിയിൽ സജീവമായി പ്രവർത്തിക്കുന്നത്. ലൈബ്രററി കൗൺസിലിൽ അഫിലിയേഷനുള്ള ഈ 15 എണ്ണത്തിന് പുറമേ മറ്റ് രണ്ട് വായനശാലകളുടെ അഫിലിയേഷൻ നടപടി അന്തിമഘട്ടത്തിലുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഒമ്പത് വായനശാലകളാണ് അംഗീകാരം നേടിയത്. ഇതോടെ വായനശാലകളുടെ നാടെന്ന പെരുമയും തിരുവാണിയൂരിനെ തേടി എത്തുകയാണ്. അഞ്ചുവർഷം മുമ്പുവരെ ആറ് വായനശാലകളായിരുന്നു ഉണ്ടായിരുന്നത്. 1948ൽ സ്ഥാപിച്ച ചങ്ങമ്പുഴ സ്മാരക ലൈബ്രറിയാണ് ഇതിൽ ആദ്യത്തേത്. പിന്നീട് കൊടുമ്പൂർ യൂനിയൻ ലൈബ്രറി, വെണ്ണിക്കുളം ഗ്രാമീണ വായനശാല, ആത്താണി ഫ്രണ്ട്സ്, വെണ്മണി റെഡ്സ്റ്റാർ, വെങ്കിട കെ.പി. ചെറിയാൻ സ്മാരക വായനശാല എന്നിവകൂടി ആരംഭിച്ചു. പിന്നീടാണ് ബോധി വായനശാല, കാവുംപാട്ട് മഹാത്മ അയ്യങ്കാളി ഗ്രാമീണ വായനശാല, കക്കാട് ഗ്രാമീണ വായനശാല, മറ്റക്കുഴി അനശ്വര, കുപ്പത്താഴം ഗാലക്സി, വടക്കേ ചെമ്മനാട് പബ്ലിക് ലൈബ്രറി, തോട്ടുങ്കമല ഡോ. അംബേദ്കർ സ്മാരക വായനശാല, പഴുക്കാമറ്റം മഹാത്മാഗാന്ധി ഗ്രാമീണ വായനശാല, മേപ്പാടം അധ്വാന ക്ലബ് ആൻഡ്​ പബ്ലിക് ലൈബ്രറി, വെണ്ണിക്കുളം കലാ-സാംസ്കാരിക സംഘം എന്നിവ ആരംഭിച്ചത്. 2021ലാണ് ഇവയിൽ എട്ടെണ്ണത്തിനും ലൈബ്രറി കൗൺസിലി‍ൻെറ അഫിലിയേഷൻ ലഭിച്ചത്. ആകെ 16 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകളിലും ഓരോ വായനശാലകൾ വീതമുണ്ട്. നാലിടത്ത് രണ്ടുവീതം ലൈബ്രറികളുമുണ്ട്. വായനശാലകളില്ലാത്ത വാർഡുകളിൽ കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകർ. ഒരു നാടൊന്നാകെ വായനയെ നെഞ്ചേറ്റുകയാണിവിടെ. ഫോട്ടോ അടിക്കുറിപ്പ്: തിരുവാണിയൂർ ബോധി വായനശാലയിൽ നടന്ന അംഗത്വ വിതരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story