Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡയാലിസിസ് കഴിഞ്ഞ് വരവെ...

ഡയാലിസിസ് കഴിഞ്ഞ് വരവെ സ്കൂട്ടർ മറിഞ്ഞ് യുവാവ്​ മരിച്ചു

text_fields
bookmark_border
ഡയാലിസിസ് കഴിഞ്ഞ് വരവെ സ്കൂട്ടർ മറിഞ്ഞ് യുവാവ്​ മരിച്ചു
cancel
അടൂർ: ഡയാലിസിസ് കഴിഞ്ഞ് സഹോദരനൊപ്പം മടങ്ങവെ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. എണ്ണക്കാട് (പ്രണവം) വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെയും പത്മാവതിയമ്മയുടെയും മകൻ ഹരീഷ് കുമാറാണ്​ (48) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക്​ ചൂരക്കോട് തയ്യിൽ പടിയിലാണ്​ അപകടം. കൊട്ടാരക്കര ഗവ.ആശുപത്രിയിലെ ഡയാലിസിസ് കഴിഞ്ഞ് സഹോദരൻ ഗിരീഷിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു. റോഡിൽ കിടന്ന കല്ലിൽ കയറിയ സ്കൂട്ടർ മറിഞ്ഞ്​ ഇരുവരും വീണു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹരീഷിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില കൂടുതൽ മോശമായതോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു ഹരീഷ് (സ്റ്റാഫ് നഴ്സ്, ലൈഫ് ലൈൻ ആശുപത്രി അടൂർ). മകൾ: ആരാധ്യ ഹരീഷ്. ----- PTD HareeshKumar 48 ADR ഹരീഷ്​ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story