Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസാദ്‌ റോഡ് തകർന്നു;

ആസാദ്‌ റോഡ് തകർന്നു;

text_fields
bookmark_border
ആസാദ്‌ റോഡ് തകർന്നു;
cancel
മൂവാറ്റുപുഴ: നഗരത്തിലെ ആസാദ്‌റോഡ് തകർന്നു. കീച്ചേരിപ്പടിയിൽനിന്ന്​ ആരംഭിച്ച്​ മുളവൂർ പി.ഒ ജങ്ഷനിൽ അവസാനിക്കുന്ന ആറ് കിലോമീറ്റർ വരുന്ന റോഡ് നേരത്തേ ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റീബിൽഡ് കേരളയിൽപെടുത്തി 3.50 കോടി അനുവദിച്ചുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് തുടർനടപടിയുണ്ടായില്ല. മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത്​ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ഒരു ഭാഗം ജില്ല പഞ്ചായത്തിന്​ കീഴിലാണ്. മൂന്നുകിലോമീറ്റർ വരുന്ന ജില്ല പഞ്ചായത്തിനു കീഴിലെ ഭാഗമാണ്​ തകർന്നുകിടക്കുന്നത്​. സമീപ ഭാഗങ്ങളിലെ മുഴുവൻ റോഡുകളും നവീകരി​ച്ചെങ്കിലും നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡി‍ൻെറ വികസനം നടന്നിട്ടില്ല. റോഡ് നവീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന്​​ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ എം.എ. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽസലാം, ടി.യു. അൻവർ, നജീബ് , മൈതീൻ, എന്നിവർ സംസാരിച്ചു. EM Mvpa 1 Road ചിത്രം. തകർന്ന ആസാദ്​ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story