Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:40 AM IST Updated On
date_range 27 Jun 2022 5:40 AM ISTകാന നിർമാണം; റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
കിഴക്കമ്പലം: റോഡിന് കുറുകെ കാന നിർമാണം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും ടാറിങ് പൂർത്തീകരിക്കാത്തതിനെ തുടർന്ന് അപകടഭീഷണിയാകുന്നു. കിഴക്കമ്പലം ജങ്ഷന് സമീപം സ്കൂളിനോട് ചേർന്നുള്ള പ്രദേശമാണ് റോഡ് നിർമാണത്തിൻെറ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് നടുവിലൂടെ കാന നിർമിച്ച് സ്ലാബിട്ടത്. ടാറിങ് വരുമ്പോൾ റോഡ് ഉയരുമെന്നുകണ്ട് കാനയുടെ സ്ലാബ് അൽപം ഉയർത്തിയാണ് ഇട്ടിരിക്കുന്നത്. ഇത് ഇരുചക്ര വാഹന അപകടത്തിന് കാരണമാകുന്നതായും നാട്ടുകാർ പറഞ്ഞു. കൊച്ച് കുട്ടികൾ ഉൾപ്പെടെ സ്കൂളിലേക്ക് കാൽനടയായും സൈക്കിളിനും മറ്റും വരുന്ന പ്രദേശമാണിത്. അതിനാൽ അപകടസാധ്യതയും വലുതാണ്. കൂടാതെ നിരവധി ബസുകളും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന പാതയാണ്. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. എത്രയും വേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. കിഴക്കമ്പലം ജങ്ഷന് സമീപം സ്കൂളിനോട് ചേർന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ (em palli 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
