Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓടക്കാലിയിലെ എ.ടി.എം...

ഓടക്കാലിയിലെ എ.ടി.എം പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം

text_fields
bookmark_border
ഓടക്കാലിയിലെ എ.ടി.എം പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം
cancel
പെരുമ്പാവൂർ: ഓടക്കാലിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനസജ്ജമാക്കാൻ ബാങ്ക് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ മിന്നലില്‍ എ.ടി.എം പ്രവത്തനം നിലച്ചതറിയാതെ നിരവധി ഇടപാടുകാരാണ്​ എത്തി മടങ്ങുന്നത്. നിരവധി വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അശമന്നൂര്‍ പഞ്ചായത്തിലെ ഏക ദേശസാത്​കൃത ബാങ്കാണ് ഓടക്കാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇവിടെ നൂറുകണക്കിന് പെന്‍ഷന്‍കാരും വ്യാപാരി വ്യവസായികളും ദിനംപ്രതി മണിക്കൂറുകള്‍ കാത്തുനിന്നാണ് ഇടപാടുകള്‍ നടത്തുന്നത്. ഡെപ്പോസിറ്റ് അടക്കമുള്ള സൗകര്യത്തോടെ പുതിയ എ.ടി.എം കൗണ്ടര്‍ ആരംഭിക്കണമെന്ന്​ മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ പ്രസിഡന്‍റ്​ തോമസ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറര്‍ പി.പി. വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. em pbvr 1 ATM പ്രവര്‍ത്തനരഹിതമായ ഓടക്കാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story