Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:40 AM IST Updated On
date_range 27 Jun 2022 5:40 AM ISTപുസ്തകങ്ങൾ കൈമാറി
text_fieldsbookmark_border
പല്ലാരിമംഗലം: അടിവാട് ദേശീയ വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. എഴുത്തുകാരനും അധ്യാപകനുമായ നിയാസ് മൈതീന്‍ കിഴക്കേല്‍ രചിച്ച അരയാല്‍ മരണങ്ങള്‍ പുസ്തകവും വിവിധ വ്യക്തികളുടെ ശേഖരങ്ങളില്‍നിന്നുമുള്ള പുസ്തകങ്ങളുമാണ് വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലക്ക് കൈമാറിയത്. യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സിറാജുദ്ദീന്‍, കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, എഴുത്തുകാരന്‍ നിയാസ് മൈതീന്‍ കിഴക്കേല്‍, യൂസുഫ് പല്ലാരിമംഗലം, ലൈബ്രേറിയന്മാരായ ലതിക സുകുമാരന്‍, അസ്മ ബീവി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story