Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

text_fields
bookmark_border
കോതമംഗലം: മയക്കുമരുന്നുകളുടെ വ്യാപനത്തിനും സാമൂഹിക വിപത്തുകൾക്കുമെതിരെ മഹല്ല് ജമാഅത്തുകൾ കേന്ദ്രീകരിച്ച് ശക്തമായ പോരാട്ടവും ബോധവത്കരണവും ആവശ്യമാണെന്ന്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെകട്ടറി സി.എ. മൂസ മൗലവി. കൂറ്റംവേലി ഇർഷാദുൽ ഇസ്​ലാം ജമാഅത്ത് കമ്മിറ്റിയും ജമാഅത്ത് വെൽഫെയർ കമ്മിറ്റിയും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ​ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് അംഗങ്ങളും മദ്‌റസ വിദ്യാർഥികളും അണിനിരന്ന ലഹരിവിരുദ്ധ സന്ദേശ റാലിക്കു ശേഷമാണ് കൂറ്റംവേലി കവലയിൽ ലഹരിവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചത്. ജമാഅത്ത് പ്രസിഡന്‍റ്​ വി.ഇ. മൊയ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ നിസാമോൾ ഇസ്മായിൽ, പ്ലസ് ടു അവാർഡും മുൻ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.എം. കാസിം എസ്.എസ്.എൽ.സി അവാർഡും വിതരണം ചെയ്തു. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ഹിറോഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോത്താനിക്കാട് അഡീഷനൽ പൊലീസ് സബ് ഇൻസ്പെക്ടർ ജോർജ്​, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സഫിയ സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൽ കരീം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് മൈതീൻ, വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story