Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:39 AM IST Updated On
date_range 27 Jun 2022 5:39 AM ISTലഹരിവിരുദ്ധ ദിനം ആചരിച്ചു
text_fieldsbookmark_border
കോതമംഗലം: ജ്വലിച്ചു നിൽക്കാം എരിഞ്ഞൊടുങ്ങാതെ എന്ന പ്രമേയത്തിൽ സൗത്ത് പിടവൂർ ദാറുൽ ഉലൂം സെക്കൻഡറി മദ്റസ . ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം റാലി തുടങ്ങിയവ നടത്തി. സദർ മുഅല്ലിം നജീബുദ്ദീൻ വഹബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെമീർ പാലച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു. മദ്റസ ലീഡർ ഇഷാൻ മാഹിൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തർബിയത്ത് സ്കൂൾ ഉർദു വിഭാഗം മേധാവി ബഷീർ ജബലി ലഹരിവിരുദ്ധ സന്ദേശം നൽകി. ദാറുൽ ഉലൂം ജോയന്‍റ് സെക്രട്ടറി സിയ യൂസുഫ്, ദാറുൽ ഉലൂം അലുമ്നി വിങ് -ദുആ പ്രസിഡന്റ് അൻസാരി ചുള്ളിക്കാട്ട്, മുഅല്ലിം മുഹമ്മദ് മൗലവി പൂക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ദാറുൽ ഉലൂം ജോ. സെക്രട്ടറി റിസ്‌വാൻ അജിംസ് ലഹരിവിരുദ്ധ പോസ്റ്റർ രചനയിൽ സബ് ജൂനിയർ-ജൂനിയർ-സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുബശ്ശിർ, അൻസാർ, മിൻഹ, ഷാമോൻ, ആലിയ, ഷാനവാസ് എന്നീ വിദ്യാർഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ഡെപ്യൂട്ടി ലീഡർ ഫർഹാൻ ദിലീപ് നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ റാലിക്ക് മുർശിദുത്വലബാ സാഹിത്യ സമാജം പ്രസിഡന്റ് യാസീൻ അബൂബക്കർ, സെക്രട്ടറി അമീർ സുഹൈൽ, ട്രഷറർ അമീർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. EM KMGM 7 Drug സൗത്ത് പിടവൂർ ദാറുൽ ഉലൂം സെക്കൻഡറി മദ്റസ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
