Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:45 AM IST Updated On
date_range 26 Jun 2022 5:45 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷ രജിസ്ട്രേഷൻ തിരുവനന്തപുരം: 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ (ആഗസ്റ്റ് 2022) കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി, ബി.കോം, ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്, ബി.എസ്.ഡബ്ല്യു, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ) (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മൻെറ്/സപ്ലിമൻെററി 2019 അഡ്മിഷൻ, സപ്ലിമൻെററി 2016-18 അഡ്മിഷൻ, 2014 -2015 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലൈ നാലു വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴു വരെയും 400 രൂപ പിഴയോടെ ജൂലൈ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മൻെറ് 2019 അഡ്മിഷൻ, സപ്ലിമൻെററി - 2018, 2017, 2016 അഡ്മിഷൻസ്, മെഴ്സിചാൻസ് - 2015, 2014 അഡ്മിഷൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലൈ നാലു വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴു വരെയും 400 രൂപ പിഴയോടെ ജൂലൈ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. ടൈംടേബിൾ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്സി, ബി. കോം ഡിഗ്രി (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മൻെറ് 2020 അഡ്മിഷൻ, സപ്ലിമൻെററി -2019, 2018, 2017 അഡ്മിഷൻസ്, മെഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻസ്) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. ജൂൺ 29ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ., ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മൻെറ്/സപ്ലിമൻെററി 2020 അഡ്മിഷൻ, സപ്ലിമൻെററി 2017-19 അഡ്മിഷൻ, 2014-16 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷക്കുള്ള പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. വൈവവോസി പാർട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ ആന്വൽ സ്കീം ഏപ്രിൽ 2022 സെഷൻ ഡിഗ്രി എക്സാമിനേഷൻ ഏപ്രിൽ 2022 നടത്തിയ പരീക്ഷയുടെ വൈവവോസി ജൂൺ 29, 30 ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം മാർച്ച് 2022 ൽ നടന്ന പാർട്ട് മൂന്ന് സെപ്റ്റംബർ 2021 സെഷൻ ബി.എ ഡിഗ്രി ആന്വൽ സ്കീം ൈപ്രവറ്റ് രജിസ്േട്രഷൻ വിദ്യാർഥികളുടെ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അറബിക് (മെയിൻ സബ്സിഡിയറി) ഒഴികെയുള്ള വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനക്കും പുനർമൂല്യ നിർണയത്തിനും ജൂലൈ നാലു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 2022 ജൂലൈ ആറു വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ സ്പെഷൽ പരീക്ഷ കോവിഡ് - 19 കാരണം ഡിസംബർ 2021 ലെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ, ബി.എസ്സി, ബി.കോം (സി.ആർ) എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, േപ്രാഗ്രാമിൻെറ പേര്, കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിൻെറയോ തദ്ദേശ വകുപ്പിൻെറയോ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ ആറിനകം അതത് പ്രിൻസിപ്പലിന് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story