Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:43 AM IST Updated On
date_range 26 Jun 2022 5:43 AM ISTകേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
പറവൂർ: കൈത്തറി വസ്ത്രങ്ങൾ നെയ്യാനാവശ്യമായ കഴിനൂലിൻെറ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഇതുസംബന്ധിച്ച് ചേന്ദമംഗലം യാൺ സൊസൈറ്റി പ്രസിഡന്‍റ് ടി.എസ്. ബേബി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിക്ക് നിവേദനം നൽകി. 2020 മുതൽ കഴിനൂലിൻെറ വില ക്രമാതീതമായി ഉയരുകയാണ്. 60 ശതമാനം വർധനയാണ് ഇക്കാലയളവിൽ ഉണ്ടായത്. കൈത്തറിക്ക് ആവശ്യമായ മറ്റ് അസംസ്കൃത പദാർഥങ്ങളുടെയും വില കുതിച്ചുയരുകയാണ്. കൈത്തറിയുടെ പ്രോത്സാഹനത്തിനായി കഴിനൂലിന് 10 ശതമാനം സബ്സിഡി സംസ്ഥാന സർക്കാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ ഒരു രൂപപോലും സബ്സിഡി നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇടപെട്ട് നൂൽവില നിയന്ത്രിക്കണമെന്നും 25 ശതമാനം സബ്സിഡി നൽകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ടി.എസ്. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story