Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTപുഴയിൽ നടക്കുന്ന ഡ്രെഡ്ജിങിനെതിരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പുഴ കുഴിക്കുന്നതിനെതിരെ ജനങ്ങൾ പരാതി നൽകി ഡ്രഡ്ജിങ്ങ് നിർത്തിവക്കണമെന്ന് മത്സ്യതൊഴിലാളികളും
text_fieldsbookmark_border
പറവൂർ: പുത്തൻവേലിക്കരയിൽ ചാത്തേടം തുരുത്തിപ്പുറത്ത് ഓപറേഷൻ വാഹിനി പദ്ധതിയുടെ മറവിൽ പുഴയിൽ നടക്കുന്ന ഡ്രെഡ്ജിങിനെതിരെ പരാതിയുമായി നാട്ടുകാരും മത്സ്യത്തൊഴിലാളികളും. പ്രളയകാലത്ത് പുഴയിൽ അടിഞ്ഞുകൂടിയ ചളിയും, മാലിന്യങ്ങളും നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടുന്നതിനായി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയായി. എന്നാൽ, ഈ പ്രദേശത്ത് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടില്ലെന്നും, എട്ട് മീറ്റർ ആഴത്തിൽ കിടക്കുന്ന കക്കകൾ വരെ വലിച്ചെടുക്കുന്നുവെന്നുമാണ് പരാതി. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴകിയ കക്ക ഒരു കഴുക്കോൽ ആഴത്തിലാണ് പൂണ്ടുകിടക്കുന്നത്. ഡ്രഡ്ജിങ്ങ് നടക്കുമ്പോൾ ഇത്തരം കക്കകൾ തുരന്നെടുക്കാൻ സാധ്യതയുണ്ടെന്ന് കക്ക വാരൽ തൊഴിലാളികൾ പറഞ്ഞു. ഡ്രഡ്ജിങ്ങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ആർ.ഡി.ഒ, റവന്യൂ അധികൃതർക്ക് പരിസരവാസികൾ നിവേദനം നൽകി. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ചിത്രം EA PVR puzha kuzhikunnath 4 തുരുത്തിപ്പുറത്ത് ഡ്രഡ്ജ് ചെയ്തെടുത്ത കക്കകൾ പുഴയുടെ കരയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
