Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ മരുതുംമൂട് താഴ്ഭാഗത്ത് ബസിടിച്ച് ബൈക്ക് യാത്രികനായ പെരുവന്താനം ചുഴുപ്പ് ചിലമ്പിക്കുന്നേല്‍ പരേതനായ സുരേന്ദ്രൻ-ഉദയമ്മ ദമ്പതികളുടെ മകന്‍ ആക്ഷന്‍ (24) മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.10ഓടെയാണ് അപകടം. ഹൈറേഞ്ചില്‍നിന്ന് വന്ന സ്വകാര്യബസും മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന ആക്ഷൻ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുന്‍ഭാഗത്തേക്ക് ബൈക്ക് ഇടിച്ചുകയറി സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം എം.എം.ടി ആശുപത്രി മോര്‍ച്ചറിയില്‍. പെരുവന്താനം പൊലീസ് നടപടികള്‍ സ്വീകരിച്ചു. ആക്ഷന്റെ പിതാവ് സുരേന്ദ്രൻ മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. സഹോദരൻ: ആഷിക് (ദുബൈ). ------ KTG w BL accident death action ( 24 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
