Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപന്തംകൊളുത്തി പ്രകടനം...

പന്തംകൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
പന്തംകൊളുത്തി പ്രകടനം നടത്തി
cancel
പെരുമ്പാവൂര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിനുനേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ടൗണില്‍ . ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയര്‍മാൻ ടി.എം. സക്കീർ ഹുസൈൻ, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ്കുഞ്ഞ്, മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കമല്‍ ശശി, ജില്ല സെക്രട്ടറിമാരായ മരിയ സാജ് മാത്യു, ബിനോയ് അരീക്കൽ, അബ്ദുൽ നിസാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പോള്‍ പാത്തിക്കൽ, അഭിലാഷ് പുതിയടം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി. അരുണ്‍കുമാർ, ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് വി.ഇ. റഹീം തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Prakadanam രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിനുനേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധ പ്രകടനം നടത്തി പെരുമ്പാവൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടക്കാലിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ജമാല്‍, പി.പി. തോമസ് പുല്ലന്‍, പി.എസ്. രാജന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എല്‍സണ്‍ റോയ്, മണ്ഡലം ഭാരവാഹികളായ എം.എം. ഷൗക്കത്ത് അലി, എല്‍ദോസ് ഡാനിയേല്‍, എല്‍ദോസ് വര്‍ഗീസ്, ജിബി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story