Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:41 AM IST Updated On
date_range 26 Jun 2022 5:41 AM ISTമകാസ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
കൊച്ചി: സ്വതന്ത്ര്യ കലാസാഹിത്യ പ്രവർത്തകരുടെ സംസ്ഥാനതല സംഘടനയായ മലയാള കാവ്യസാഹിതിയുടെ ആജീവാനന്ത അംഗങ്ങൾക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ജനുവരി മുതൽ 2021 ഡിസംബർ വരെ പ്രസിദ്ധീകരിച്ച കഥ, കവിത, ബാലസാഹിത്യം (കഥ, കവിത) എന്നീ വിഭാഗങ്ങളിൽനിന്ന് ഏറ്റവും മികച്ച നാല് സമാഹാരങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. നാലപ്പാടം പത്മനാഭൻ, സിപ്പി പള്ളിപ്പുറം, ഡോ. അംബിക എ.നായർ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തീരുമാനിച്ചത്. കഥാസമാഹാരം-ശ്രീദേവി സുനിൽ, (അലങ്കാരങ്ങൾപ്പുറം), കവിത സമാഹാരം-കെ.കെ. ഗണപതി നമ്പൂതിരിപ്പാട് (കവനകലാ സഞ്ചിക, മരണാനന്തരം), ബാലസാഹിത്യം -കഥ സുധാചന്ദ്രൻ (സ്നേഹകുപ്പായം), കവിത- ഹരീഷ് ആർ.നമ്പൂതിരിപ്പാട് (അമ്മ ചിറക്) എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. പുരസ്കാരങ്ങൾ സെപ്റ്റംബർ മൂന്ന്,നാല് തീയതികളിൽ ആലുവ വൈ.എം.സി.എയിൽ നടക്കുന്ന സംസ്ഥാന വാർഷിക യോഗത്തിൽ സമ്മാനിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story