Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമസ്ത സ്ഥാപക ദിനാചരണം...

സമസ്ത സ്ഥാപക ദിനാചരണം ജില്ലതല ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
പെരുമ്പാവൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപക ദിനാചരണം ഞായറാഴ്ച രാവിലെ 7.30ന് മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാം സിയാറത്തിനുശേഷം നടക്കും. രാവിലെ എട്ടിന് ശാഖാ തലങ്ങളില്‍ പതാക ഉയര്‍ത്തും. 9.30ന് ജില്ലയിലെ എല്ലാ മദ്​റസകളിലും പ്രാര്‍ഥന സംഗമങ്ങള്‍ സംഘടിപ്പിക്കാനും വൈകീട്ട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപകദിന സന്ദേശപരിപാടി നടത്താനും ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഐ.ബി. ഉസ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ല അമീര്‍ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. വര്‍ക്കിങ് സെക്രട്ടറി പി.എ. അഷ്‌റഫ് ഹുദവി സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ എം.എം. അബൂബക്കര്‍ ഫൈസി, കെ.എം. ബഷീര്‍ ഫൈസി, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്‍റ്​ ഇസ്മായീല്‍ ഫൈസി വണ്ണപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് ദാരിമി, സുന്നി യുവജന സംഘം ജില്ല പ്രസിഡന്‍റ്​ എന്‍.കെ. മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി കബീര്‍ മുട്ടം, ട്രഷറര്‍ ബക്കര്‍ പുക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story